15 Jan 2012

ബ്രൌസിംഗ് എളുപ്പമാക്കാന്‍ സ്വന്തമായി ലിങ്ക് ഉണ്ടാക്കാം.


                        ബ്രൌസ് ചെയ്യുവാന്‍ ഓരോ പ്രാവശ്യവും അഡ്രസ്‌ ബാറില് ടൈപ്പ് ചെയ്യുന്നത് മിനക്കെട്ട പണിയാണ്.വെബ് അഡ്രസ്‌ നീളം കൂടിയത് ആണെങ്കില്‍ പ്രത്യേകിച്ചും. ഇതൊഴിവാക്കാന്‍ ഒരെളുപ്പ വഴിയുണ്ട്.ലിങ്ക് സ്വന്തമായി ഉണ്ടാക്കാം.
               അതിനു ആദ്യമായി word document  ഓപ്പണ്‍ ചെയ്യുക. അതില്‍ അഡ്രസ്‌ ടൈപ്പ് ചെയ്യുക.ഉദാ. www.yahoomail.com.  ശേഷം enter  അടിക്കുക.  അപ്പോള്‍ അത് ഒരു ലിങ്ക് ആയിട്ടുണ്ടാകും. www.yahoomail.com.  ഇനി വേണമെങ്കില്‍ ഒരു ഭംഗിക്ക് വേണ്ടി അതിന്റെ വാലും തലയും മാറ്റാം.yahoomail . ഇനി സൈറ്റില്‍ പോകാന്‍ മൗസ് ഈ ലിങ്കില്‍ വെച്ച് ctrl കീയും മൌസും ഒന്നിച്ചു പ്രസ്‌ ചെയ്താല്‍  മതി. ബ്രൌസര്‍ തുറക്കേണ്ട ആവശ്യം തന്നെയില്ല.
                 നാം പതിവായി വിസിറ്റ് ചെയ്യുന്ന സൈറ്റുകള്‍ ഇങ്ങനെ ലിങ്ക് ഉണ്ടാക്കി സൌകര്യത്തിനു  ഡസ്ക്ടോപ്പില്‍ സേവ് ചെയ്തിട്ടാല്‍ വിരസമായ ടൈപ്പിംഗ്‌ ഒഴിവാക്കാം.

No comments:

Post a Comment